ഒലിവെണ്ണ

  1. അര കപ്പ്‌ അവോക്ടോ (AVOCADO )ഉടച്ചതും ഒരു ടേബിള്‍ സ്പൂണ്‍ ഒലിവെണ്ണയും  ചേര്‍ത്ത മിശ്രിതം മുഖത്തു പുരട്ടി  10 മിനിറ്റിനു ശേഷം കഴുകികളയുക  .നല്ല തിളക്കം കിട്ടും .

2. കൈ  വിരലുകളും നഖങ്ങളും വരണ്ടും വിണ്ടും ഇരിക്കുകയാണെങ്കില്‍ , ചെറു  ചൂടുള്ള ഒലിവെണ്ണയില്‍  30 മിനിറ്റ്  മുക്കി വെക്കൂ  നല്ല  വ ത്യാസം കാണാം .

3 . ഒലിവെണ്ണ പുരട്ടിയ  കയ്യുറ ഇട്ടിട്ട്  കിടന്നുറങ്ങുക  രാവിലെ  കയ്യ്  സ്മൂത്ത്‌ ആയിരിക്കുന്നത്  കാണാം .

4.  1 tbs ഒലിവെണ്ണയും  6 തുള്ളി  ലാവെണ്ടര്‍  എണ്ണയും മിക്സ്‌ ചെയ്ത്  ഉറങ്ങുന്നതിനു മുന്‍പ് കാലില്‍ പുരട്ടുക . 

5. വരണ്ട  ചുണ്ടും  തോലിപ്പുറവും  മൃതുവാക്കാന്‍  ഒലിവെണ്ണ  നല്ലതാണ് .

6. ചുളിവ്  മാറാന്‍  ആഴ്ചയില്‍ 2 തവണ  ഒലിവെണ്ണയും  നാരങ്ങ നീരും  ചേര്‍ത്ത്  മുഖം മസ്സാജ്  ചെയ്യുക .

7.മുടി കൊഴിച്ചില്‍ ,വരള്‍ച്ച ,തരാന്‍  എന്നിവക്കെല്ലാം ഒലിവെണ്ണ  നല്ലതാണ് .എണ്ണ  ചെറുതായി ചൂടാക്കി  തലയില്‍ മസ്സാജ്  ചെയത്  ക്യാപ്പ്  കൊണ്ട്  കവര്‍ ചെയ്ത്  30 മിനിറ്റിനു  ശേഷം (ആവി  കൊള്ളുന്നതും  നല്ലതാണ്) ഷാമ്പൂ  ചെയ്യാം .

മുഖക്കുരു മാറാന്‍ :

1.ഒരു പാത്രത്തില്‍ 1ടേബിള്‍ സ്പൂണ്‍ എക്സ്ട്രാ വെര്‍ജിന്‍  ഒലിവെണ്ണ എടുക്കുക , അതില്‍ വിരലുകള്‍ മുക്കി മുഖത്ത്  വട്ടത്തില്‍ പുരട്ടുക , നന്നായി മസ്സാജ്  ചെയ്യുക .

2.വൃത്തിയുള്ള  തുണി ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞ് മുഖത്ത് അല്‍പ  സമയത്തേക്ക്  വക്കുക , മുഖത്തെ സുഷിരങ്ങള്‍ തുറക്കും , മുഖത്തെ എണ്ണയും മാറും .

3. തുണി കഴുകി പിഴിഞ്ഞെടുത്ത്  വീണ്ടും ചൂട് വെള്ളത്തില്‍ മുക്കി മുഖത്ത്  വക്കാം , പല ആവര്‍ത്തി ചെയ്യാം . തുണി  മുഖത്തു ഉരസി അധികമുള്ള  എണ്ണ  എടുത്തു കളയുക.

4. ടിഷ്യു  ഉപയോഗിച്ച്  മുഖം ഒപ്പിയെടുക്കുക  .

5.ഒലിവെണ്ണയില്‍ വീണ്ടും വിരലുകള്‍ മുക്കി ഒരിക്കല്‍ കൂടി മുഖത്ത്  പുരട്ടാം. 30 സെക്കന്റ്റ്  കഴിയുമ്പോള്‍ ടിഷ്യു  കൊണ്ട് തുടക്കാം .

ശ്രദ്ധിക്കുക  :

  • വില  കുറഞ്ഞ  എണ്ണ  ഉപയോഗിക്കരുത് . എക്സ്ട്രാ വിര്‍ജിന്‍ എണ്ണ മാത്രം  ഉപയോഗിക്കുക .
  • ഒലിവെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്ത ശേഷം  സോപ്പ് ഉപയോഗിച്ചു മുഖം കഴുകരുത്‌ .