സൌന്ദര്യം കൂട്ടും പച്ചക്കറികള്‍

Advertisements

വേപ്പില – ആരോഗ്യ സംഭരണി

NEEM-5NEEM-2

 • വേപ്പില ചതച്ചെടുത്ത  നീര് സ്ഥിരമായി കഴിച്ചാല്‍ പ്രതിരോധ  ശക്തി കൂടും .
 • വേപ്പില  കഷായം തണുപ്പിച്ച്  മുഖം കഴുകിയാല്‍ മുഖക്കുരു  മാറും .
 • ആര്യ  വേപ്പില  അരച്ചതും നാരങ്ങ നീരും ചേര്‍ത്ത് മുഖത്തിടുന്നത് മുഖക്കുരു മാറ്റും .    രാവിലെ ഇടുന്നതാണ് ഉത്തമം
 • വേപ്പില  ഇട്ട്  വെള്ളം തിളപ്പിച്ച്‌  തണുപ്പിക്കുക , ഇതു കൊണ്ട് തല  കഴുകിയാല്‍  മുടി കൊഴിച്ചില്‍ ,താരന്‍ , പേന്‍  എന്നിവ  മാറിക്കിട്ടും
 • മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു.   ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക.
 • ടോണര്‍  ആയി  ഉപയോഗിക്കാം  ,വേപ്പില  തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ പഞ്ഞി മുക്കി മുഖം തുടക്കുന്നത് മുഖക്കുരു ശമിപ്പിക്കും
 • വേപ്പില ഉണക്കി പൊടിച്ച് സൂക്ഷിക്കാം , ഇത് മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി …എന്നിവയിലെതെങ്കിലുമായി  ചേര്‍ത്ത്  മുഖത്തിടാം .
 • സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്.  ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്.  ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും.  രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും.
 • ചിക്കന്‍ പൊക്സ്  വന്നാല്‍ വേപ്പില ഇട്ട്  തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുക , വേപ്പില കൊണ്ട് ദേഹം  തടവുക  ചൊറിച്ചില്‍ കുറയും.
 • പഞ്ഞസാരയുടെ അസുഖം ഉള്ളവര്‍ വേപ്പില  വെറും വയറ്റില്‍ കഴിക്കുന്നത്‌  രോഗത്തിന് ശമനം നല്‍കും .
 • വിശപ്പ്‌  കൂടുതല്‍  ഉള്ളവര്‍ക്ക് വേപ്പില   കഴിക്കുന്നത്‌ നല്ലതാണ് , വിശപ്പ്‌ കുറയും  .

 

ഹെര്‍ബല്‍ – Tips

 • Skin Cleanser = പാല്‍ / Almond Oil
 • Moisturizer =  1 cup തൈര്  + 1 tbs ഓറഞ്ച് ജ്യൂസ്‌ + 1 tbs നാരങ്ങ നീര്   (mix it paste , 15min keep on face )
 • Toner = നാരങ്ങ നീര്
 • Massage Cream = പഴം
 • Double action cream = പപ്പായ
 • Jel = കറ്റാര്‍വാഴ
 • Wrinkle prevent / Soft Skin = Castor Oil
 • Bleach = Urad Dal (Soak) + 4 ബദാം  -രാത്രി വെള്ളത്തില്‍ ഇട്ട് കുതിര്‍ന്നത് അരച്ചെടുക്കുക
 • Skin Conditioner = 1 tbp  തേന്‍ + 2tbs പാല്‍
 • Skin Blemish = ഉരുളക്കിഴങ്ങ്  കൊണ്ട് മുഖത്ത്‌   ഉരസുന്നത് നല്ലതാണ്
 • Sun Protection = വെള്ളരിക്ക (Cucumber Juice )+  അതേ  അളവില്‍ ഗ്ല്യസരിനും  റോസ് വാട്ടറും ചേര്‍ത്തു ഫ്രിഡ്ജില്‍ വെച്ചത് .

മുട്ടയുടെ വെള്ള , തേന്‍ , പഴം ,പുളിച്ച തൈര്  ഇതെല്ലം നല്ല ഫേസ് പാക്കുകള്‍ ആണ് .

കക്ഷത്തിലെ ഇരുണ്ട നിറം മാറാന്‍

കക്ഷത്തിലും കാലുകളുടെ ഇടുക്കിലും ഉള്ള  ഇരുണ്ട നിറം മാറാന്‍ ഒരു വിദ്യ 
വെള്ളരിക്ക അരച്ചെടുത്തതില്‍  2 സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത്  അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഇട്ട മിശ്രിതം ദിവസവും ഇടുക , ഒരു മാസത്തിനുള്ളില്‍  വ ത്യാസം വരും 

വെളുത്ത നിറത്തിന്

അരിപ്പൊടി – ഒരു ടീസ്പൂണ്‍
              പാല്‍         – 2 ടീസ്പൂണ്‍
            രണ്ടും കൂടെ മിക്സ്‌ ചെയ്തു മുഖത്തു പുരട്ടുക , ആഴ്ച്ചയില്‍ 3 തവണ  ഉപയോഗിച്ചാല്‍ ഒരു മാസം കൊണ്ട്                നിറവെത്യാസം ഉണ്ടാകും .
                                                              **********************

 • പാല്‍പ്പൊടി  = 1 tsp
  തേന്‍  = 1tsp
  നാരങ്ങ  നീര്  = 1 tsp
  ബദാം  എണ്ണ  = 1/2 tsp
  മിക്സ്‌  ചെയ്തു മുഖത്തിടാം

*******************

 •  ഉരുളക്കിഴങ്ങ്‌  വട്ടത്തില്‍ മുറിച്ച്  മുഖത്ത് വക്കാം .
 • മഞ്ഞള്‍ + അല്പം നാരങ്ങാ നീരുമായി ചേര്‍ത്ത് കുഴച്ച് മുഖത്തിടാം .

 • ഉണങ്ങിയ  ഓറഞ്ചു തൊലി പൊടിച്ചത് തൈരുമായി മിക്സ്‌  ചെയ്ത 15 മിനിട്ട് മുഖത്തിടാം .

 • ബദാം രാത്രി വെള്ളത്തിലിട്ട്  വെച്ചത് , അരച്ചെടുത്ത് മുഖത്തിടാം .കൂടുതല്‍  ഫലത്തിന് കിടക്കുമ്പോള്‍ മുഖത്തിട്ട്   രാവിലെ കഴുകിക്കളയാം . രണ്ടാഴ്ച  ദിവസവും  ഇടുക ,അതിനു ശേഷം ആഴ്ചയില്‍  2 തവണ മതിയാകും .