ചരിത്രവും കഥകളും അന്ധവിശ്വാസവും

ചരിത്രവും കഥകളും അന്ധവിശ്വാസവും

പഴശ്ശി രാജാ കുതിരപ്പുറത്ത് കയറി ഒരു യുദ്ധവും നടത്തിയിരുന്നില്ല. ……

എങ്കിലും നമുക്ക് പഴശ്ശിരാജാ കുതിരപ്പുറത്ത് കുതിക്കുന്നതാണിഷ്ടം.
പഴശ്ശിരാജയ്ക്ക് മമ്മുട്ടിയുടെ ഛായയാണ്. സംശയമില്ല.

Advertisements

പെണ്‍ വാര്‍ത്തകള്‍

2013 പെണ്‍ വാര്‍ത്തകള്‍3

എന്റെ ജനനവും ബാല്യവും – ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

എന്റെ ജനനവും ബാല്യവും – ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ

തിരുവനന്തപുരം കോട്ടയ്ക്കകത്തെ രാജവീഥികള്‍ പെരുമ്പറകളാല്‍ മുഖരിതമായി. ഏതു നേരവും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പൂര്‍ണവിവരങ്ങള്‍ ലഭിക്കുവാന്‍ പ്രജകള്‍ തെരുവുകളിലിറങ്ങി.
പെരുമ്പറ കൊട്ടുന്നവരെ അനുഗമിച്ചുകൊണ്ട് പഞ്ചസാരവണ്ടികള്‍ നാലു ദിക്കുകളിലേക്കും ഉരുണ്ടുനീങ്ങി.
‘മഹാറാണി സേതുപാര്‍വതീഭായി തിരുവയര്‍ വാണിരിക്കുന്നു. ഉത്രാടം തിരുനാളില്‍ ആണ്‍കുഞ്ഞിനു ജന്മം നല്കിയിരിക്കുന്നു.’
അഗ്രഹാരങ്ങളില്‍നിന്നും മന്ദിരങ്ങളില്‍നിന്നും വീഥികളിലെത്തിയവര്‍ക്കെല്ലാം പഞ്ചസാരവിതരണം നടത്തിക്കൊണ്ട് വണ്ടികള്‍ മുന്നോട്ടു നീങ്ങി…………

http://www.mathrubhumi.com/books/article/memories/2750/#storycontent

ലൈംഗികാവയവപ്രദര്‍ശനക്കമ്പം

 “ലൈംഗികാവയവപ്രദര്‍ശനക്കമ്പം (Exhibitionism)” ഒരു കുറ്റകരമായ മാനസിക രോഗമാണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും, ആണുങ്ങൾ മാത്രമേ പിടിക്കപ്പെടാറുള്ളൂ .

സീരിയലുകളും ജീവിതവും

ഇന്ന് നാം കേള്‍ക്കുന്ന  സ്ത്രീ പീഡനത്തിനും ആക്രമണങ്ങള്‍ക്കും പ്രധാന   പ്രചോദനം  സിനിമയും  സീരിയലുകളും  ആണെന്നുള്ളത്‌ ഒരു സത്യമാണ് .സിനിമയുടെയും  സീരിയലിന്‍റെയും  സ്വാധീനം നമ്മുടെ  നിത്യ ജീവിതവുമായി ഇടകലര്‍ന്ന്  നില്‍ക്കുകയാണ് .

നമ്മുടെ ഭാഷ  (വര്‍ത്തമാന രീതി ) : സംസ്ക്കാരമില്ലാത്ത  ഭാഷ  നമ്മുടെ slang  ആണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട് .മാത്രമല്ല സീരിയലിലെ കുഞ്ഞുങ്ങള്‍ സംസാരിക്കുന്നത്  നോക്കൂ .പ്രതികാരവും ,പുഛവും  നിറഞ്ഞ മുഖഭാവം , നിഷ്ക്കളങ്കരായ  കുഞ്ഞുങ്ങളുടെ മുഖത്ത്  കാണേണ്ട ഭാവമാണോ ഇത് ?

സ്വഭാവം :  ഒരു അമ്മായിമ്മ  അല്ലെങ്കില്‍  നാത്തൂന്‍  എങ്ങനെ പെരുമാറണമെന്ന് ഈ സീരിയല്‍ കണ്ടാല്‍  മനസിലാക്കാം .പലപ്പോഴും  ഇതൊക്കെ കാണുന്ന  സഹോദരിമാര്‍ പറയുന്നത് ” ദുഷ്ടേ ആ പെണ്ണിനെ ഇങ്ങനെ കഷ്ടപ്പെടുത്താതെ ” എന്നാണ് , പക്ഷെ  ഈ  സ്വഭാവങ്ങള്‍ അവരെ influence  ചെയ്യുന്നത്  അവരറിയുന്നില്ല  എന്ന് മാത്രം .
 നമ്മുടെ  ചിന്തകള്‍  പലപ്പോഴും  നമ്മെ നയിക്കാറുണ്ട് ,അതായത്  എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍  ആ കഥാപാത്രങ്ങളുടെ  സ്ഥാനത്ത്  നമ്മെത്തനെ സങ്കല്‍പ്പിക്കുകയും “ഞാനായിരുന്നെങ്കില്‍  ഇങ്ങനെ ചെയ്യുമായിരുന്നു അങ്ങനെ പറയുമായിരുന്നു ” എന്നുള്ള തരത്തില്‍ ചിന്തകള്‍ കാടുകയറി  നില്‍ക്കുമ്പോഴാണ്  നല്ലൊരവസരം  വരുന്നതും  നാം അറിയാതെ  പ്രവര്‍ത്തിക്കുന്നതും .
വസത്രധാരണം  :- പലപ്പോഴും സിനിമയില്‍ കാണിക്കുന്നത്  കണ്ടാല്‍ നാം ജീവിക്കുന്നത് സ്വപനലോകത്താണെന്നു തോന്നും , അല്‍പ വസ്ത്രധാരികളായ  സ്ത്രീകളും , റോഡിലെ ഡാന്‍സും ….

നമ്മളൊക്കെ കുഞ്ഞായിരുന്നപ്പോള്‍  കണ്ടിരുന്നത്‌ .

ഇപ്പോഴത്തെ കുട്ടികള്‍ കാണുന്നത്

പണ്ടും  ഇന്നും  സിനിമയിലെ നായകന്മാര്‍ ചെറുപ്പക്കാരെ  വസ്ത്രത്തിന്‍റെ കാര്യത്തിലും സ്വഭാവത്തിലും സ്വാധീനിച്ചിട്ടുണ്ട് ,അഭിനയിക്കുന്നവരെപ്പോലും  ആ  കഥാപാത്രം സ്വാധീനിക്കാറുണ്ട് . പണ്ട്  സിനിമയില്‍  നായകന്‍ സല്‍സ്വഭാവിയും, ദുഷ്ടതയെ  എതിര്‍ക്കുന്നവനും ആയിരുന്നു . എന്നാല്‍ ഇന്ന്  സിനിമയുടെ പേര് തന്നെ “താന്തോന്നി ,പോക്രിരാജാ ,മാടമ്പി “എന്നും  മറ്റുമാണ് .നാട്ടില്‍ തന്തോന്നികളും, മാടമ്പികളും പോക്രികളും  പെരുകുന്നതിന് വേറെ കാരണം ഒന്നും വേണ്ടല്ലോ

.SERIAL

അടുത്ത കാലത്ത് പിടിക്കപ്പെട്ടിട്ടുള്ള  മാനഭംഗ കേസുകളില്‍ പലതിലും  കൂട്ടുകാരിയാണ്‌ പ്രതി . നമ്മുടെ കൗമാരപ്രായക്കാരെ  മുന്നോട്ട്  നയിക്കുന്ന ശക്തിയെന്താണ് .കുടുംബ പ്രാര്‍ത്ഥനയും  സന്ദ്യാദീപവും  തെളിഞ്ഞിരുന്നിടത്തു  സീരിയലും സിനിമയും സ്ഥാനം പിടിച്ചപ്പോള്‍ നമ്മുക്ക് നഷ്ടപ്പെട്ടത്  നാം പണ്ട് മുറുകെപ്പിടിച്ചിരുന്ന  സദാചാര മൂല്യങ്ങളും, നേടിയത് ആക്രമണ സ്വഭാവും ,മടിയും  മാത്രമാണ് എന്ന് ഓര്‍ക്കണം .