പൂമുഖം » കല » ലേഖനം » സീരിയലുകളും ജീവിതവും

സീരിയലുകളും ജീവിതവും

ഇന്ന് നാം കേള്‍ക്കുന്ന  സ്ത്രീ പീഡനത്തിനും ആക്രമണങ്ങള്‍ക്കും പ്രധാന   പ്രചോദനം  സിനിമയും  സീരിയലുകളും  ആണെന്നുള്ളത്‌ ഒരു സത്യമാണ് .സിനിമയുടെയും  സീരിയലിന്‍റെയും  സ്വാധീനം നമ്മുടെ  നിത്യ ജീവിതവുമായി ഇടകലര്‍ന്ന്  നില്‍ക്കുകയാണ് .

നമ്മുടെ ഭാഷ  (വര്‍ത്തമാന രീതി ) : സംസ്ക്കാരമില്ലാത്ത  ഭാഷ  നമ്മുടെ slang  ആണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട് .മാത്രമല്ല സീരിയലിലെ കുഞ്ഞുങ്ങള്‍ സംസാരിക്കുന്നത്  നോക്കൂ .പ്രതികാരവും ,പുഛവും  നിറഞ്ഞ മുഖഭാവം , നിഷ്ക്കളങ്കരായ  കുഞ്ഞുങ്ങളുടെ മുഖത്ത്  കാണേണ്ട ഭാവമാണോ ഇത് ?

സ്വഭാവം :  ഒരു അമ്മായിമ്മ  അല്ലെങ്കില്‍  നാത്തൂന്‍  എങ്ങനെ പെരുമാറണമെന്ന് ഈ സീരിയല്‍ കണ്ടാല്‍  മനസിലാക്കാം .പലപ്പോഴും  ഇതൊക്കെ കാണുന്ന  സഹോദരിമാര്‍ പറയുന്നത് ” ദുഷ്ടേ ആ പെണ്ണിനെ ഇങ്ങനെ കഷ്ടപ്പെടുത്താതെ ” എന്നാണ് , പക്ഷെ  ഈ  സ്വഭാവങ്ങള്‍ അവരെ influence  ചെയ്യുന്നത്  അവരറിയുന്നില്ല  എന്ന് മാത്രം .
 നമ്മുടെ  ചിന്തകള്‍  പലപ്പോഴും  നമ്മെ നയിക്കാറുണ്ട് ,അതായത്  എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍  ആ കഥാപാത്രങ്ങളുടെ  സ്ഥാനത്ത്  നമ്മെത്തനെ സങ്കല്‍പ്പിക്കുകയും “ഞാനായിരുന്നെങ്കില്‍  ഇങ്ങനെ ചെയ്യുമായിരുന്നു അങ്ങനെ പറയുമായിരുന്നു ” എന്നുള്ള തരത്തില്‍ ചിന്തകള്‍ കാടുകയറി  നില്‍ക്കുമ്പോഴാണ്  നല്ലൊരവസരം  വരുന്നതും  നാം അറിയാതെ  പ്രവര്‍ത്തിക്കുന്നതും .
വസത്രധാരണം  :- പലപ്പോഴും സിനിമയില്‍ കാണിക്കുന്നത്  കണ്ടാല്‍ നാം ജീവിക്കുന്നത് സ്വപനലോകത്താണെന്നു തോന്നും , അല്‍പ വസ്ത്രധാരികളായ  സ്ത്രീകളും , റോഡിലെ ഡാന്‍സും ….

നമ്മളൊക്കെ കുഞ്ഞായിരുന്നപ്പോള്‍  കണ്ടിരുന്നത്‌ .

ഇപ്പോഴത്തെ കുട്ടികള്‍ കാണുന്നത്

പണ്ടും  ഇന്നും  സിനിമയിലെ നായകന്മാര്‍ ചെറുപ്പക്കാരെ  വസ്ത്രത്തിന്‍റെ കാര്യത്തിലും സ്വഭാവത്തിലും സ്വാധീനിച്ചിട്ടുണ്ട് ,അഭിനയിക്കുന്നവരെപ്പോലും  ആ  കഥാപാത്രം സ്വാധീനിക്കാറുണ്ട് . പണ്ട്  സിനിമയില്‍  നായകന്‍ സല്‍സ്വഭാവിയും, ദുഷ്ടതയെ  എതിര്‍ക്കുന്നവനും ആയിരുന്നു . എന്നാല്‍ ഇന്ന്  സിനിമയുടെ പേര് തന്നെ “താന്തോന്നി ,പോക്രിരാജാ ,മാടമ്പി “എന്നും  മറ്റുമാണ് .നാട്ടില്‍ തന്തോന്നികളും, മാടമ്പികളും പോക്രികളും  പെരുകുന്നതിന് വേറെ കാരണം ഒന്നും വേണ്ടല്ലോ

.SERIAL

അടുത്ത കാലത്ത് പിടിക്കപ്പെട്ടിട്ടുള്ള  മാനഭംഗ കേസുകളില്‍ പലതിലും  കൂട്ടുകാരിയാണ്‌ പ്രതി . നമ്മുടെ കൗമാരപ്രായക്കാരെ  മുന്നോട്ട്  നയിക്കുന്ന ശക്തിയെന്താണ് .കുടുംബ പ്രാര്‍ത്ഥനയും  സന്ദ്യാദീപവും  തെളിഞ്ഞിരുന്നിടത്തു  സീരിയലും സിനിമയും സ്ഥാനം പിടിച്ചപ്പോള്‍ നമ്മുക്ക് നഷ്ടപ്പെട്ടത്  നാം പണ്ട് മുറുകെപ്പിടിച്ചിരുന്ന  സദാചാര മൂല്യങ്ങളും, നേടിയത് ആക്രമണ സ്വഭാവും ,മടിയും  മാത്രമാണ് എന്ന് ഓര്‍ക്കണം .

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w