Home » സൗന്ദര്യം » മുടി » മുടിക്ക് ഹെന്ന

മുടിക്ക് ഹെന്ന

 1 cup ഹെന്ന പൗഡര്‍ (തുല്യ അളവ് അരച്ച മൈലൈഞ്ചി ആയാലും മതി)
നെല്ലിക്കാപ്പൊടി തേയിലപ്പോടി, എന്നിവ  കടുപ്പത്തില്‍ തിളപ്പിക്കുക . ഇത് അരിച്ചെടുത്ത്  ഹെന്നപ്പോടിയില്‍ ചേര്‍ത്ത് കുഴമ്പു രൂപത്തില്‍ ആക്കുക .ബര്‍ഗണ്ടി  കളര്‍ ഷേട് കിട്ടാന്‍  2tsp കാപ്പിപ്പൊടി  ചെര്‍ക്കാം  .
ഇതില്‍ 2 നാരങ്ങാ  പിഴിഞ്ഞത്  ചേര്‍ക്കാം.  ഇവ മിശ്രിതമാക്കിയശേഷം ഇരുമ്പ് പാത്രത്തില്‍ വെക്കുക. (ഇരുമ്പ് പാത്രമില്ലാത്തവര്‍ പ്ലാസ്റ്റിക് പാത്രത്തിലെടുത്ത് അതില്‍ ഇരുമ്പാണിയോ മറ്റോ ഇട്ടുവെച്ചാലും മതി. ഇരുമ്പിന്റെ അംശം കൂട്ടിലേക്ക് ലഭിക്കാന്‍ വേണ്ടിയാണിത്.) തലേദിവസം തന്നെ ഈ കൂട്ട് തയ്യാറാക്കി വെക്കണം.
ഉപയോഗിക്കാനെടുക്കുന്നതിനു മുമ്പായി ഇതില്‍ ഒരു മുട്ടയുടെ വെള്ളകൂടി ചേര്‍ക്കേണ്ടതുണ്ട്. വരണ്ട മുടിയാണെങ്കില്‍ 3 table spoon ഓയില്‍ ( കടുകെണ്ണ /ഒലിവെണ്ണ/വെളിച്ചെണ്ണ )സാധാരണ  മുടിയാണെങ്കില്‍   2 table spoon ഓയില്‍  ചേര്‍ക്കുന്നതും നല്ലതാണ്. തണുപ്പു വേണ്ടവര്‍ ഉപയോഗിക്കുന്നതിനു മുമ്പ് രണ്ടുമണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ മതിയാകും.

ഉപയോഗിക്കേണ്ടവിധം
തല നന്നായി ചീകുകയാണ് ഹെന്ന ചെയ്യുമ്പോള്‍ ആദ്യം ചെയ്യേണ്ടത്. ടെയില്‍ കോമ്പിന്റെ ടെയില്‍ ഉപയോഗിച്ച് തലയിലെ ചര്‍മം ഇളക്കുക. പിന്നീട് മസാജര്‍ ഉപയോഗിക്കുന്നത് ഹെന്ന കൂടുതല്‍ ഫലം ചെയ്യുവാന്‍ ഉപകരിക്കും. ഹെന്ന കൂട്ടുണ്ടാക്കാന്‍ വീട്ടിലുള്ള മൈലാഞ്ചി ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്. ഇല്ലാത്തവര്‍ക്ക് ഹെന്ന പൗഡര്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. നെല്ലിക്കാപ്പൊടി ചേര്‍ക്കുന്നത് മുടിക്ക് ആരോഗ്യം നല്‍കും.
മുടി അല്പാല്പമായി നീക്കി കൂട്ട് തലയില്‍ തേച്ചുപിടിപ്പിച്ച് ചുറ്റിവെക്കണം. തലയോട്ടിയില്‍ തേച്ചശേഷം ഇനി മുടിയില്‍ മുഴുവനായും തേക്കാം. ഒന്നുരണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. വീട്ടിലെ പണികളെടുക്കുന്നതിന് ഹെന്ന വീട്ടമ്മമാര്‍ക്ക് തടസ്സമാവില്ല. പണിയെല്ലാം കഴിഞ്ഞ് സാവധാനം കഴുകിക്കളഞ്ഞാല്‍ മതിയാകും. തല കഴുകുമ്പോള്‍ ഷാമ്പൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )