ഫേഷ്യല്‍

Woman_Relaxing Spa _Title
 • ഫേഷ്യല്‍  കൊണ്ടുള്ള ഗുണങ്ങള്‍

 1. ചര്‍മ്മം വൃത്തിയാക്കുന്നു (cleansing )
 2. മണ്ണ്‍ ചേര്‍ന്ന  ക്രീം ഉപയോഗിച്ചു  ഉരച്ച്  കഴുകുന്നതിനാല്‍ പഴയ ചര്‍മ്മം മാറി മുഖം   മാര്‍ദവം ഉള്ളതാക്കുന്നു ( Exfoliation )
 3. മുഖത്തെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കും പൊടിയും എണ്ണയും ചെര്‍ന്നുണ്ടായ കറുപ്പ്(Black heads/White Heads) മാറുന്നു .
 4. മുഖത്തു  മിനുസവും തുടിപ്പും  കൊണ്ടുവരാന്‍ ഫേഷ്യലുകള്‍ സഹായിക്കും.  (Moisturizing)
 5.  താല്‍ക്കാലികമായി മുഖത്തു  നിറവും  തിളക്കവും  നല്‍കുന്നു  ( Pack )
 • ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 1. എല്ലാവരുടെയും ചര്‍മ്മം വെത്യസ്ഥമാണ് . പ്രധാനമായും  3 ആയി തിരിക്കാം .
 • എണ്ണമയമുള്ള ചര്‍മ്മം –
 • വരണ്ട ചര്‍മ്മം,
 • സാധാരണ ചര്‍മ്മം

അതുപോലെ ഇരുണ്ട ചര്‍മ്മം, വെളുത്ത ചര്‍മ്മം എന്നിവയുമുണ്ട്. ഇതില്‍ നിങ്ങളുടെ ചര്‍മ്മം ഏതാണെന്ന് മനസ്സിലാക്കി അതിനു            ചേര്‍ന്ന ഫേഷ്യല്‍ തിരഞ്ഞെടുക്കണം . അല്ലെങ്കില്‍ ഫലലത്തെക്കാള്‍  ദോഷം ചെയ്യും

2.കൂടി യ ചൂടില്‍ ആവി കൊള്ളുന്നത്‌  നല്ലതല്ല .

     3.കൂടുതല്‍ സമ്മര്‍ദം കൊടുത്ത്  Black heads/White heads എടുക്കരുത് , അത് തഴോട്ട്‌ അമര്‍ന്നു പോകും .
     4.ഫേഷ്യലിന്   ഉപയോഗിക്കുന്ന ക്രീമുകളും മറ്റും  നല്ലതാണോ എന്ന്  ഉറപ്പു വരുത്തണം .
     5.ഫേഷ്യലിന്  ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ  വൃത്തി  ഉറപ്പു വരുത്തണം . കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിച്ച      സ്പോഞ്ഞും  തുണിയും ഉപയോഗിക്കാതിരിക്കുക . wet wipe /sponge  സ്വന്തമായി കരുതുക .
    6.പരിശീലനം ലഭിച്ചവരെ കൊണ്ട് മാത്രം ചെയ്യിക്കുക
 • ആവശ്യമുള്ള സാധനങ്ങള്‍

ക്ലെന്‍സര്‍ ,ഫേയ്സ്  സ്ക്രബ്‌ , ഫെയ്സ് മാസ്ക്,മോയ്സ്ച്ചുരൈസര്‍ ക്രീം ,ചെറു ചൂടുള്ള വെള്ളം.

 1. ക്ലെന്‍സിങ്ങ്- ആദ്യ പടി മുഖം വൃത്തിയായി ചെറു ചൂടുള്ള വെള്ളം (നല്ല ചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ പാടില്ല) കൊണ്ട് ക്ലീന്സര്‍ ഉപയോഗിച്ച് കഴുകുക.
 2.  മോയിസ്ചറൈസിങ്ങ് – അടുത്തതായി വേണ്ടത് ഒരു ഫേഷ്യല്‍ സ്ക്രബ്ബ് ആണ്. ഒരു നേര്‍ത്ത സ്ക്രബ്ബ് വിരലുകള്‍ കൊണ്ട് പിടിച്ചു വൃത്താകൃതിയില്‍ മുഖത്ത് ഉരസുക. ചര്‍മ്മത്തിലെ അഴുക്കും നിര്‍ജ്ജീവകോശങ്ങളും നീക്കി വൃത്തിയാക്കുകയാണ് ഇത്. കണ്ണുകള്‍ക്ക്‌ ചുറ്റും ബലം പ്രയോഗ്ക്കാതിരിക്കുക. എന്നാല്‍ നെറ്റിയിലും മൂക്കിനു ചുറ്റും കൂടുതല്‍ ഉരസുക.
 3. അതിനുശേഷമുള്ള മസാജ് ചര്‍മ്മത്തിലെ രക്തയോട്ടം കൂട്ടുകയും പേശികളെ അയക്കുകയും ചുളിവീഴുന്നത് തടയുകയും ചെയ്യുന്നു.
 4. മുഖം ചെറു ചൂടുള്ള, എന്നാല്‍ ആവി പറക്കുന്ന വെള്ളത്തിന്‌ മുകളില്‍ പിടിച്ചു നന്നായി ആവി കൊള്ളുക. ഒരു ടവല്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞു മുഖത്ത് അമര്തിയാലും മതി.ആവി പിടിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സിനെ എളുപ്പം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
 5. അടുത്തതായി നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമായ ഒരു ഫേസ് മാസ്ക് അണിയുക. ഫേസ്് മാസ്‌ക് ചര്‍മ്മത്തിന്റെ ആരോഗ്യം കൂട്ടി കുരു വരാതെ സൂക്ഷിക്കുന്നു.

മാസ്ക് അനിഞ്ഞിട്ടു 20 മിനിട്ട് നേരം റിലാക്സ് ചെയ്തു കിടക്കുക. നല്ല സംഗീതം വയ്ക്കുക. കണ്ണുകള്‍ക്ക്‌ മുകളില്‍ വെള്ളരിക്ക കഷണങ്ങള്‍ വെക്കുന്നത് നന്നായിരിക്കും.

തുടര്‍ന്ന് ചെറു ചൂടുള്ള വെള്ളം കൊണ്ട് മുഖം കഴുകി വൃത്തിയാക്കുക. എന്നിട്ട് നിങ്ങള്‍ സാധാരണ ഉപയോഗിക്കാറുള്ള മോയ്സ്ച്ചുരൈസര്‍ ക്രീം തെക്കുക. പുറത്തു പോകുന്നെങ്കില്‍ സന്‍ സ്ക്രീന്‍ ലോഷന്‍ തേച്ചാലും മതി. ഇതാ വെട്ടി തിളങ്ങുന്ന സുന്ദരമായ ചരമം നിങ്ങള്ക്ക് സ്വന്തം.

ബന്ധപ്പെട്ട  താളുകള്‍ 

 1. Fruit Facial
 2. Face Massage -Video
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w